കെ പി സി സി യോഗം ഇന്ന്: മുഖ്യചര്‍ച്ച സോളാര്‍ തന്നെ

Posted on: September 6, 2013 8:28 am | Last updated: September 6, 2013 at 10:28 am

kpccതിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ പി സി സി യോഗം ഇന്ന് ചേരും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍, ഇതു സംബന്ധിച്ച് ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍, പൊതുരാഷ്ട്രീയ സ്ഥിതി, എല്‍ ഡി എഫ് സമരം, തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ പത്തിന് തിരുവനന്തപുരം ഇന്ദിരാഭവനിലാണ് യോഗം.

കെ പി സി സി ഭാരവാഹികള്‍ക്ക് പുറമെ എ ഐ സി സി അംഗങ്ങള്‍, ഡി സി സി പ്രസിഡന്റുമാര്‍, വക്താക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.