പി.സി ജോര്‍ജിന്റെ അഭിപ്രായം യുഡിഎഫിന്റേതല്ല: കെ. മുരളീധരന്‍

Posted on: September 5, 2013 11:44 am | Last updated: September 5, 2013 at 11:47 am

K-Muraleedharan_mainതിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. സോണിയാഗാന്ധിക്ക് കത്തയയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം ലോകം മുഴുവന്‍ അറിയിക്കേണ്ടിയിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.