കാവേരി നദീജല തര്‍ക്കം: സഭയില്‍ വാക്‌പോര്‌

Posted on: September 5, 2013 12:18 am | Last updated: September 5, 2013 at 12:18 am

cauveryriver_14884ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തെ സംബന്ധിച്ച് ലോക്‌സഭയില്‍ ബഹളം. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള അംഗങ്ങള്‍ തമ്മിലുള്ള വാക്‌പോരിന് സഭ സാക്ഷിയായി. കാവേരി നദിയില്‍ കര്‍ണാടക നടത്തുന്ന നിര്‍മാണ പദ്ധതിയെ സംബന്ധിച്ച് എ ഐ എ ഡി എം കെയിലെ എം തമ്പിദുരൈയാണ് സഭയില്‍ ഉന്നയിച്ചത്. കാവേരി നദീജലം സംബന്ധിച്ച് ഇരു സംസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പുതിയ പദ്ധതിക്ക് കൂടിയാലോചന വേണമെന്നും അതിനാല്‍ ഫെഡറല്‍ ഘടനയുടെ നഗ്നമായ ലംഘനമാണ് ഇതെന്നും കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി എം കെയുടെ ടി ആര്‍ ബാലുവും ഈ വിഷയത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍, കച്ചത്തീവ് വിഷയത്തില്‍ നോട്ടീസ് നല്‍കിയതിനാല്‍ സ്പീക്കര്‍ അദ്ദേഹത്തെ വിലക്കി. തുടര്‍ന്ന്, സഭ ബഹളത്തിലാകുകയും ഇരു സംസ്ഥാനങ്ങളിലേയും അംഗങ്ങള്‍ പരസ്പരം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങുകയുമായിരുന്നു.