ഡി വൈ എഫ് ഐ പ്രവര്‍ത്തകന് മര്‍ദ്ദനം: പൂന്തുറ എസ് ഐക്ക് സസ്‌പെന്‍ഷന്‍

Posted on: September 4, 2013 9:28 pm | Last updated: September 4, 2013 at 9:32 pm

vijayadasതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ലാത്തിച്ചാര്‍ജിനിടയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൂന്തുറ സ്റ്റേഷനിലെ എസ് ഐ വിജയദാസിനെ സസ്‌പെന്റ് ചെയ്തു.

സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ ജനനേന്ദ്രീയത്തില്‍ പോലീസുകാരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

ഹോര്‍ട്ടി കോര്‍പിന്റെ ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരെ പ്രവര്‍ത്തകര്‍ ചീമുട്ടയേറും നടത്തിയിരുന്നു.