മഅദനിക്ക് നീതി ലഭിക്കാന്‍ അവകാശമുണ്ട്: മുഖ്യമന്ത്രി

Posted on: September 4, 2013 11:38 am | Last updated: September 4, 2013 at 11:39 am

oommenchandiതിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഅദനിയെ തുടര്‍ച്ചയായി തടവില്‍ പാര്‍പ്പിക്കുന്നതിനോട് യോജിക്കുന്നില്ല. ഇത്തരം നടപടികള്‍ മനുഷ്യവകാശ ലംഘനമാണെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യന്‍ പൗരനുള്ള എല്ലാ അവകാശങ്ങളും ലഭിക്കാന്‍ മഅദനിക്ക് അര്‍ഹതയുണ്ട്. അദ്ദേഹത്തിന് നീതി ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തുടര്‍ന്നും ശ്രമം തുടരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവന്തപുരത്ത് പറഞ്ഞു. പിഡിപി നേതാക്കളുമായി നടത്തിയ കൂടിക്കഴ്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.