Ongoing News
ഫെയ്‌സ്ബുക്കിലും താരമായി മോഹന്‍ലാല്‍: പേജ് ലൈക്ക് 10 ലക്ഷം കവിഞ്ഞു

ഫെയ്‌സ്ബുക്കില്‍ നടന്‍ മോഹന്‍ലാലിന്റെ പേജിന്റെ ലൈക്കുകള്‍ പത്ത് ലക്ഷം കവിഞ്ഞു. എഫ്ബിയില്‍ പത്ത് ലക്ഷം ലൈക്കുകള്‍ തികയ്ക്കുന്ന ആദ്യ മലയാളിയാളി താരമെന്ന പദവിയും ഇനി മോഹന്‍ലാലിന് സ്വന്തം. മമ്മൂട്ടി, നസ്‌റിയ എന്നിവരെ പിന്തള്ളിയാണ് മോഹന്‍ലാല്‍ ഒന്നാം സ്ഥാനത്തെത്തിയത്.
2012 മെയ് 30 നാണ് മോഹന്‍ലാല്‍ ഔദ്യോഗികമായി ഫെയ്‌സ്ബുക്ക് പേജ് ആരംഭിക്കുന്നത്. 975,153 ലൈക്കുമായി നസ്രിയയാണ് ഫെയ്ബുക്കില്‍ രണ്ടാമത് നില്‍ക്കുന്നത്. 784,513 ലൈക്കുകളുമായി മമ്മൂട്ടയാണ് മൂന്നാം സ്ഥാനത്ത്.
---- facebook comment plugin here -----