സ്ത്രീകള്‍ക്ക് മാത്രമായി ഒരിടം; സ്‌നേഹിത ഉദ്ഘാടനം നാളെ

Posted on: September 4, 2013 6:42 am | Last updated: September 4, 2013 at 10:55 am

മലപ്പുറം: കുടുംബശ്രീ സ്‌നേഹിതയുടെ ഉദ്്ഘാടനം നാളെ പൂക്കോട്ടൂരില്‍ പഞ്ച.ായത്ത് സാമൂഹ്യ നീതി മന്ത്രി ഡോ എം കെ മുനീര്‍ നിര്‍വഹിക്കും.

അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായവും താത്കാലിക സംരക്ഷണവും നല്കുന്നതിനായുള്ള ഹെല്‍പ്പ് ഡസ്‌കും, ഷോര്‍ട്ട് സ്‌റ്റേ ഹോം സൗകര്യവുമാണ് സ്‌നേഹിതയില്‍ ഒരുക്കിയിട്ടുള്ളത്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് നിയമോപദേശവും, കൗണ്‍സിലിംങും സ്‌നേഹിതയില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ സേവനവും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും ഉണ്ടാകും. രാവിലെ 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ പി ഉബൈദുള്ള എം എല്‍ എ അധ്യക്ഷത വഹിക്കും.
എം എല്‍ എമാരായ കെ മുഹമ്മദുണ്ണി ഹാജി, എം ഉമ്മര്‍, പി ശ്രീരാമകൃഷ്ണന്‍, അഡ്വ കെ എന്‍ എ ഖാദര്‍, പി കെ ബഷീര്‍, അബ്ദുറഹ്്മാന്‍ രണ്ടത്താണി, ഡോ കെ ടി ജലീല്‍, ടി എ അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്്‌റ മമ്പാട്, ജില്ലാ കലക്്ടര്‍ കെ ബിജു, അഡ്വ. നൂര്‍ബിനാ റഷീദ്, പി കെ കുഞ്ഞു, അഡ്വ എന്‍ എ ഖാലിദ്, എസ് പി കുഞ്ഞഹമ്മദ്, എം അബ്ദുള്ളക്കുട്ടി, ആര്യാടന്‍ ഷൗക്കത്ത്, സി കെ എ റസാഖ്, സി കെ ജയദേവ്, ടി വി ഇബ്രാഹിം, പി എ സലാം, കെ മുഹമ്മദ് ഇസ്മായില്‍ പ്രസംഗിക്കും.