ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം: കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

Posted on: September 4, 2013 5:15 am | Last updated: September 4, 2013 at 10:15 am

മലപ്പുറം: ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുതിന് ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചും അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും ജില്ലാ കലക്റ്റര്‍ കെ ബിജു സര്‍ക്കാറിന് റിപ്പോട്ട് നല്‍കി.
ജില്ലയില്‍ 229 ഊരുകളുണ്ട്. 3803 ആദിവാസി കുടുംബങ്ങളിലായി 14730 അംഗങ്ങളാണുള്ളത്. ചികിത്സാ സൗകര്യങ്ങളുടെ അഭാവവും പോഷകാഹാരക്കുറവും അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കുറവും ഈ വിഭാഗത്തിന്റെ ഉമനത്തിന് പ്രധാന തടസ്സങ്ങളാണ്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലൂടെയാണിപ്പോള്‍ സാമ്പത്തിക സഹായങ്ങളും ക്ഷേമ പദ്ധതികളും നടപ്പാക്കുത്. ഭാവിയില്‍ 15 ഓളം വരുന്ന സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാകും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
ആദിവാസി വിഭാഗങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും തൊഴിലും സംരക്ഷിച്ച്‌കൊണ്ടുള്ള സുസ്ഥിര വികസനത്തിന് ഊല്‍ നല്‍കണമെന്ന് റിപ്പോര്‍ട്ടിലാവശ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ക്കാവശ്യമായ വികസനങ്ങളാണ് നടപ്പാക്കുക.
ജില്ലയില്‍ 36 ഗ്രാമപഞ്ചായത്തുകളിലാണ് ആദിവാസി വിഭാഗങ്ങള്‍ താമസിക്കുത്. പണിയ, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, അറനാടന്‍, മുതുവാന്‍, കുറുമര്‍, മലപണിക്കര്‍ തുടങ്ങിയ വിഭാഗങ്ങളാണ് കൂടുതലുള്ളത്. കരിംപാലന്‍, മലയരയന്‍, മലവേടന്‍, ഉള്ളാടര്‍ തുടങ്ങിയ വിഭാഗങ്ങളുമുണ്ട്.
സര്‍ക്കാറിന്റെ അനുമതി ലഭിച്ചാലുടന്‍ വിശദമായ പ്രൊജക്ട് തയ്യാറാക്കും. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുതോടൊപ്പം സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ ഉന്നമനവും അടിസ്ഥാന സൗകര്യ വികസനവും ജീവിതോപാധി പ്രദാനം ചെയ്യുതുമായ വികസനമാണ് നടപ്പാക്കുകയെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു.
പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യ ഗണ്യമായി കുറയുത് ചില വിഭാഗങ്ങളുടെയെങ്കിലും പൂര്‍ണമായ നാശത്തിന് വഴിയൊരുക്കുമെതിനാല്‍ പ്രത്യേക സംരക്ഷണം നല്‍കാനും പദ്ധതിയാവിഷ്‌കരിക്കുുണ്ട്. ശൈശവ വിവാഹം, ലൈംഗീകാതിക്രമം, പോഷകാഹാരക്കുറവ്, സാംസ്‌കാരികാധിനിവേശം, ലൈംഗിക ചൂഷണം, ലഹരി ഉപഭോഗം, അരക്ഷിതാവസ്ഥയും ഭീതിയും, അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, കുറഞ്ഞ രോഗപ്രതിരോധ ശേഷി തുടങ്ങി ഈ വിഭാഗങ്ങളനുഭവിക്കു പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതിനെല്ലാം പുറമെയാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം. ഇവയ്‌ക്കെല്ലാം ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് കലക്ടര്‍ അറിയിച്ചു.