680 വാഹനങ്ങള്‍ക്കെതിരെ നടപടി

Posted on: September 4, 2013 12:34 am | Last updated: September 4, 2013 at 12:34 am

പെരിന്തല്‍മണ്ണ:: പോലീസിന്റെ വാഹന പരിശോധനയുടെ ഭാഗമായി 680 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. മന്ത്രി മഞ്ഞളാം കുഴി അലിയുടെ സാന്നിധ്യത്തില്‍ നടന്ന പോലീസ് മേധാവികളുടെ യോഗതീരുമാന പ്രകാരമാണ് പരിശോധന. 
പിടികൂടിയതില്‍ 610 വാഹനങ്ങളും ഇരു ചക്രവാഹനങ്ങളാണ്. 40 പേര്‍ ലൈസന്‍സില്ലാത്തതിന്റെ പേരിലും 310 ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിനുമാണ് കേസ്. വരും ദിവസങ്ങളിലും പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മങ്കട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാവിലെ എട്ട് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ പരിശോധന നടത്തുമെന്ന് സി ഐ ജലീല്‍ തോട്ടത്തില്‍ അറിയിച്ചു.
മേലാറ്റൂര്‍: മേലാറ്റൂര്‍ പോലീസ് വാഹനങ്ങള്‍ പിടിച്ചെടുത്തു. വര്‍ധിച്ചുവരുന്ന വാഹനപകടങ്ങള്‍ കുറക്കുന്നതിന് വേണ്ടി മേലാറ്റൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിയമങ്ങള്‍ പാലിക്കാതെ യാത്രചെയ്ത നിരവധി വാഹനള്‍ പിടികൂടി. പെരിന്തല്‍മണ്ണ ഡി വൈ എസ് പിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.
നിരത്തുകളില്‍ വാഹനപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അനധികൃതമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ മേലാറ്റൂര്‍ പോലീസ് നടപടി കര്‍ശനമാക്കിയത്. ഇരു ചക്ര വാഹനങ്ങളാണ് മിക്കതും പിടിച്ചെടുത്തത്. ലൈസന്‍സില്ലാതെ വഹാനം ഓടിക്കുക, മൂന്നു പേരെ വെച്ച് ബൈക്കില്‍ യാത്ര ചെയ്യുക, ഹൈല്‍മറ്റ് ധരിക്കാത്തതിനുമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇരുപത്തിയൊന്ന് ബൈക്കുകളും രണ്ട് ഓട്ടോറിക്ഷകളും പിടിച്ചെടുത്തു. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കും.