ചോക്ലേറ്റ് ബോക്‌സില്‍ കടത്തവെ 59 ലക്ഷം രൂപ പോലീസ് പിടികൂടി

Posted on: September 4, 2013 12:23 am | Last updated: September 4, 2013 at 12:23 am

കോയമ്പത്തൂര്‍: രേഖകളില്ലാതെ ചോക്ലേറ്റ് ബോക്‌സില്‍ കടത്തുകയായിരുന്ന 59 ലക്ഷം രൂപ പിടിയില്‍. മലപ്പുറം മഞ്ചേരി പുല്ലറ അബൂബക്കറിനെ (52) അറസ്റ്റു ചെയ്തു. 
ഇന്നലെ രാവിലെ പത്തരയോടെ കോയമ്പത്തൂര്‍ ഗാന്ധിപുരം ബസ് സ്റ്റാന്റില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്കു വന്ന ബസില്‍ നിന്ന് പെട്ടിയുടെ മുകള്‍ ഭാഗത്ത് ചെറിയ ചോക്ലേറ്റ് ബോക്‌സുകള്‍ നിരത്തിവെച്ച് കീഴ്ഭാഗത്ത് 59 ലക്ഷം രൂപയുടെ കുഴല്‍പ്പണം ഒളിപ്പിച്ചു വെച്ച് നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് അബൂബക്കറിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി അന്വേഷിച്ചപ്പോള്‍ മഞ്ചേരിയില്‍ പുല്ലറ എന്ന സ്ഥലത്ത് കൂലിതൊഴില്‍ ചെയ്യുകയാണെന്നും അവിടെ സ്വര്‍ണ വ്യാപാരം നടത്തുന്ന മുഹമ്മദ് എന്നയാള്‍ ചെന്നൈയിലുള്ള സുധീര്‍ എന്നാള്‍ക്ക് സ്വര്‍ണം വിറ്റ വകയില്‍ ലഭിച്ചതാണ് 59 ലക്ഷം രൂപയാണന്നും മൊഴി നല്‍കി .
യാതൊരുവിധ രേഖകളുമില്ലാതെ കൊണ്ടുവന്ന ഇത്രയും തുക സംശയമുണ്ടെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.