Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരി ഡിവിഷന്‍ സാഹിത്യോത്സവ് പുത്തന്‍കുന്നില്‍

Published

|

Last Updated

പുത്തന്‍കുന്ന്: എസ് എസ് എഫ് സുല്‍ത്താന്‍ ബത്തേരി ഡിവിഷന്‍ സാഹിത്യോത്സവ് ഈ മാസം ഏഴ്, എട്ട് തീയതികളില്‍ പുത്തന്‍കുന്ന് തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും.
ഡിവിഷനിലെ അഞ്ച് സെക്ടറുകളിലേയും സാഹിത്യോത്സവുകള്‍ പൂര്‍ത്തിയായി.നൂല്‍പ്പുഴ സെക്ടറില്‍ ചിറകമ്പം യൂനിറ്റും ചുളളിയോട് സെക്ടറില്‍ മാടക്കര,ബത്തേരി സെക്ടറില്‍ വെളളിമാട്,അമ്പലവയല്‍ സെക്ടറില്‍ ആയിരംകൊല്ലി,പുല്‍പ്പളളി സെക്ടറില്‍ ചീയമ്പം എന്നീ യൂനിറ്റുകളാണ് ജേതാക്കളായത്.
സെക്ടര്‍ തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മുന്നൂറോളം പ്രതിഭകള്‍ ഡിവിഷന്‍ തലത്തില്‍ മാറ്റുരക്കും. ഏഴിന് വൈകിട്ട് നാലിന് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് ഹാജി പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ വി ശശി ഉല്‍ഘാടനം ചെയ്യും. രാത്രി ഏഴിന് കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി ആലപ്പുഴ മതപ്രഭാഷണം നടത്തും. എട്ടിന് രാവിലെ ഒന്‍പത് മണിക്ക് കലാസാഹിത്യ മത്സരങ്ങള്‍ ആരംഭിക്കും. ഉദ്ഘാടന സെഷനിലും സമാപന വേദിയിലും മത സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി ഫത്താഹ് ഹാജി ചെയര്‍മാനും ടി ടി സുലൈമാന്‍ കണ്‍വീനറുമായി പതിമൂന്നംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ജീല്ലാ സെക്രട്ടറി ശമീര്‍ തോമാട്ടുചാല്‍, ഫൈസല്‍ കുറ്റിക്കൈത, ഉമര്‍ സഖാഫി പാക്കണ, അസീസ് മുസ്‌ലിയാര്‍ മാക്കുറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

Latest