കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തിയ പെരുമ്പാവൂര്‍ ഡി വൈ എസ് പി രമേശ് ചെന്നിത്തലയുടെ അടുത്ത ബന്ധുവാണെന്നും അതിനാല്‍ സരിത വെളിപ്പെടുത്തിയ കാര്യങ്ങള്‍ ചെന്നിത്തലക്കറിയാമെന്നും സി പി എം കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ് ഐസക്ക് പറഞ്ഞു. അത് അദ്ദേഹം വെളിപ്പെടുത്തണം. ചെന്നിത്തലയുടെ വെളിപ്പെടുത്തലിനായി കേരള ജനത കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐസക്ക്. സോളാര്‍ തട്ടിപ്പ് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തുന്ന നീക്കങ്ങള്‍ ചെന്നിത്തല പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.