വാഹന പണിമുടക്ക്: പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: September 4, 2013 6:00 am | Last updated: September 3, 2013 at 11:27 pm

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത വാഹന പണിമുടക്കിനെത്തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ട ഫസ്റ്റ് ടേം ഓണപ്പരീക്ഷകളടക്കം എല്ലാ പരീക്ഷയും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. മാറ്റിയ പരീക്ഷകള്‍ ഈ മാസം 23ന് നടക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും പത്താം തരം തുല്യതാ പരീക്ഷയും മാറ്റി. കാലിക്കറ്റ്, കണ്ണൂര്‍, എം ജി സര്‍വകാലശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീടറിയിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ഇന്ന് നടക്കേണ്ട പരീക്ഷകള്‍ നാളെ നടക്കും.

 

ALSO READ  എം ജി രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി