ബീജിംഗ്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന ഗിന്നസ് റെക്കോര്‍ഡ് അഞ്ചു വയസ്സുകാരനായ ചൈനീസ് ബാലന് സ്വന്തം. ഡൂഡൂ എന്ന ബാലനാണ് 47 മിനുട്ട് നേരം വിമാനം പറപ്പിച്ച് ലോക റെക്കോര്‍ഡിന് ശ്രമിക്കുന്നത്. ചെറിയ പ്രായത്തില്‍തന്നെ സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ജന ശ്രദ്ധ നേടിയിരുന്നു ഡൂഡു എന്ന് പേരുള്ള ഈ കൊച്ചു മിടുക്കന്‍. വിമാനം പറത്തിയത് വീഡിയോ എടുത്ത് ലോക റെക്കോര്‍ഡിന് സമര്‍പ്പിക്കാനാണ് ഡൂഡുവിന്റെ പിതാവിന്റെ ഒരുക്കം. എന്നാല്‍ മകനെ വെച്ച് സാഹസത്തിനൊരുങ്ങിയ പിതാവിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. മകനെ ധൈര്യവാനായി വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന അച്ഛന്‍ ഹെ ലീഷാങ്ങ് സാഹസികവും ഉദ്യോഗജനകവുമായ കാര്യങ്ങള്‍ ചെയ്യാന്‍ മകന് പൂര്‍ണ പിന്തുണയും നല്‍കി കൂടെയുണ്ട്.