ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: വന്‍സാര പോലീസ് ഉദ്യോഗം വിട്ടു

Posted on: September 3, 2013 6:07 pm | Last updated: September 3, 2013 at 6:07 pm

dg vanzaraഗാന്ധിനഗര്‍: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ പ്രതിയായ ഐ പി എസ് ഓഫീസര്‍ ഡി ജി വന്‍സാര പോലീസ് ഉദ്യോഗം രാജിവെച്ചു. തന്നെ സംരക്ഷിക്കുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് വന്‍സാരയുടെ രാജി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വന്‍സാര ഗുജറാത്ത് സര്‍ക്കാറിന് കത്ത് നല്‍കുകയായിരുന്നു. മോഡിക്ക് പുറമെ കത്തില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെയും വന്‍സാര രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്നുണ്ട്.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുകയാണ് വന്‍സാര ഇപ്പോള്‍.