സിറിയന്‍ അതിര്‍ത്തിക്കടുത്ത് യു എസ് – ഇസ്‌റാഈല്‍ അഭ്യാസപ്രകടനം

Posted on: September 3, 2013 4:03 pm | Last updated: September 4, 2013 at 10:18 am

syria mapഡമസ്‌കസ്: സിറിയക്ക് സമീപം മെഡിറ്ററേനിയന്‍ കടലില്‍ ഇസ്‌റാഈല്‍ – യു എസ് സംയുക്ത സൈനിക അഭ്യാസം. മെഡിറ്ററേനിയന്‍ കടലില്‍ തമ്പടിച്ച യു എസ് യുദ്ധക്കപ്പലില്‍ നിന്ന് രണ്ട് മിസൈലുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ പതിച്ചു. സംയുക്ത സൈനിക അഭ്യാസം ഇസ്‌റാഈല്‍ സ്ഥിരികരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സിറിയക്കെതിരെ നടത്തിയ ആക്രമണമാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. തുടക്കത്തില്‍ ഇതിന് സ്ഥിരീകരണവുമായി മുന്നോട്ടുവന്ന റഷ്യ പിന്നീട് തിരുത്തി.

രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സിറിയന്‍ അതിര്‍ത്തിയില്‍ പതിച്ചതായി പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഗ്യാസ്‌പൈപ്പ്‌ലൈന്‍ ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.