നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനൊരുങ്ങുന്നു

Posted on: September 3, 2013 10:48 am | Last updated: September 4, 2013 at 6:38 am

microsoft-nokiaഹെല്‍സിങ്കി: ലോക മൊബൈല്‍ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു നോക്കിയയെ ഏറ്റെടുക്കാന്‍ ഇന്റര്‍നെറ്റ് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു. ഏകദേശം 544 കോടി യൂറോ (ഏതാണ്ട് 47, 500 കോടി രൂപ)ക്കാണ് നോക്കിയയെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്.

2014 ആദ്യത്തില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുമെന്നാണ് സൂചന. ഇതോടെ നോക്കിയ സി ഇ ഒ സ്റ്റീഫന്‍ എലോപ് അടക്കമുള്ള മുന്‍ നിര ജീവനക്കാര്‍ മൈക്രോസോഫ്റ്റില്‍ ചേരും.

ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയില്‍ അതികായകന്‍മാരായിരുന്ന നോക്കിയ സമാര്‍ട് ഫോണ്‍ വിപ്ലവവുമായി സാസംഗും ആപ്പിളും രംഗപ്രവേശനം ചെയ്തതോടെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ പിന്നോട്ട് പോവുകയായിരുന്നു.