Connect with us

Gulf

68 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നഗരസഭ കണ്ടുകെട്ടി

Published

|

Last Updated

ദുബൈ: പൊതുജനാരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട് 768 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടുകെട്ടിയതായി ദുബൈ നഗരസഭയുടെ ആരോഗ്യ-പൊതുസുരക്ഷാ വിഭാഗം തലവന്‍ സുല്‍ത്താന്‍ സുവൈദി വ്യക്തമാക്കി.

നഗരസഭയുടെ താക്കീതും നിയമങ്ങളും അവഗണിച്ചതുമായി ബന്ധപ്പെട്ട് 1,25,100 ദിര്‍ഹം വിവിധ കടകളില്‍ നിന്നും പിഴയായി ഈടാക്കിയതായും അദ്ദേഹം പറഞ്ഞു. വര്‍ക്ക്‌ഷോപ്പുകളിലും സൈറ്റുകളിലും ഉപയോഗിക്കുന്ന ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.
ദുബൈ സര്‍ക്കാരിന്റെ അംഗീകാര മുദ്രയില്ലാത്ത ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഒരുതരത്തിലും വില്‍ക്കാന്‍ ആരെയും അനുവദിക്കില്ല. എമിറേറ്റില്‍ വില്‍പ്പന നടത്തുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഇത്തരം അംഗീകാര മുദ്ര നിര്‍ബന്ധമാണെന്നും ദേശീയ രാജ്യാന്തര നിലവാരം ഉറപ്പായ ഉല്‍പ്പനങ്ങള്‍ക്കാണ് ഇതിനായുള്ള അതോറിറ്റി അംഗീകാര മുദ്ര പതിച്ചു നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരും ഉപയോഗിക്കുന്നവരും സരുക്ഷാ മുദ്ര ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സുവൈദി അഭ്യര്‍ഥിച്ചു.