താനൂര്‍ വാഹനാപകടം: സുന്നി നേതാക്കള്‍ വീട് സന്ദര്‍ശിച്ചു

Posted on: September 2, 2013 7:57 am | Last updated: September 2, 2013 at 7:57 am

പരപ്പനങ്ങാടി: താനൂര്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ മരണപ്പെട്ട കൊടക്കാട് കാളാരംകുണ്ട് കോളനിയിലെ കുഞ്ഞിപീടിയേക്കല്‍ അബ്ദുവിന്റെ വീട്ടില്‍ സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു. പിതാവ് അബ്ദുവിനെയും ബന്ധുക്കളെയും സമാശ്വസിപ്പിച്ച നേതാക്കള്‍ പ്രത്യേക പ്രാര്‍ഥന നടത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുഹാജി വേങ്ങര, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഹബീബ്‌റഹ്മാന്‍ അല്‍ ബുഖാരി കടലുണ്ടി, മജീദ് അഹ്‌സനി, ഗഫൂര്‍ മുസ്‌ലിയാര്‍ തുടങ്ങിയ സുന്നീ നേതാക്കളാണ് വസതി സന്ദര്‍ശിച്ചത്.