Connect with us

Gulf

ഹരിത രാഷ്ട്രീയം; ആര്‍ എസ് സി വിചാര സദസ്സ് സംഘടിപ്പിച്ചു

Published

|

Last Updated

Inaugurated By Kakkulath Abdul Kader

മദീന ഖലീഫ സോണ്‍ ആര്‍.എസ്.സി സംഘടിപ്പിച്ച വിചാര സദസ്സ് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയുന്നു.

ദോഹ: പ്രകൃതിയുടെ ജൈവിക സന്തുലിതത്വം നിലനിര്‍ത്തുന്ന വിധത്തില്‍ പുതിയ വികസന സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് ഹരിത രാഷ്ട്രീയത്തിന്റെ ജീവിത പരിപ്രേക്ഷ്യം എന്ന വിഷയ ത്തില്‍ ആര്‍ എസ് സി മദീന ഖലീഫ സോണ്‍ സംഘടിപ്പിച്ച വിചാര സദസ്സ് അഭിപ്രായപ്പെട്ടു. നൈതികവും ധാര്‍മ്മികവുമായ അച്ചടക്കം നിലനിര്‍ത്തികൊ് പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടു ത്താന്‍ സാധിക്കണം. തലമുറകള്‍ക്ക് ജൈവിക പരിശുദ്ധിയോടെ കൈമാറേണ്ട മണ്ണിനേയും വിണ്ണിനേയും ഉപഭോഗ ത്വരയോടെ സമീപിക്കുന്നത് ദൈവീക നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിചാരസദസ്സ് ചൂണ്ടിക്കാണിച്ചു. മാധ്യമ പ്രവര്‍ത്തകനായ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ വിചാര സദസ്സ് ഉത്ഘാടനം ചെയ്തു. അഡ്വ. സമദ് പുലിക്കാട് വിഷയാവതരണം നത്തി. മുഹ്‌സിന്‍ ചേലേമ്പ്ര, സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കണ്‍വീനര്‍ ഉമര്‍ കുുതോട് ഉപസംഹാരം നടത്തി. ആര്‍ എസ് സി സോണ്‍ ചെയര്‍മാന്‍ സലീം സഖാഫി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ് സി സോണ്‍ കള്‍ച്ചറല്‍ കണ്‍വീനര്‍ ശംസുദ്ധീന്‍ ചേര്‍ത്തല സ്വാഗതവും അബ്ദുല്ല മലപ്പട്ടം നന്ദിയും പറഞ്ഞു.

Latest