Connect with us

Gulf

വസ്ത്ര വിതരണ പദ്ധതി; രണ്ടാം ഘട്ടം തുടങ്ങി

Published

|

Last Updated

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിനു നിര്‍ധന കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ എത്തിക്കുന്ന, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങിയതായി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു. കേരളത്തിലും വസ്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 20,000 കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് രണ്ടാംഘട്ടം തുടങ്ങിയത്. പാക്കിസ്ഥാനിലെ യു എ ഇ നയതന്ത്രകാര്യാലയത്തിന്റെ സഹകരണത്തോടെയായിരുന്നു തുടക്കം.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ 50,000 വസ്ത്രങ്ങള്‍ വിതരണം ചെയ്യും. കേരളത്തിലെ വിതരണം പൂര്‍ത്തിയായി.
30 രാജ്യങ്ങളിലാണ് വസ്ത്രവിതരണം ലക്ഷ്യമിടുന്നത്. അഭൂതപൂര്‍വമായ പ്രതികരണം ശൈഖ് മുഹമ്മദിന്റെ പദ്ധതിക്കു ലഭിച്ചു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സമ്പന്നരും വന്‍തോതില്‍ സംഭാവന നല്‍കി. പുതുവസ്ത്രങ്ങള്‍ ലഭിച്ചപ്പോള്‍ കുട്ടികളുടെ മുഖത്ത് വിടര്‍ന്ന ചിരി തൃപ്തിദായകമായിരുന്നുവെന്ന് റെഡ്ക്രസന്റ് അറിയിച്ചു.