രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് നല്‍കിയേക്കും

Posted on: September 1, 2013 10:23 am | Last updated: September 1, 2013 at 12:53 pm
SHARE

ranjith maheshwariന്യൂഡല്‍ഹി: ട്രിപ്പിള്‍ ജംമ്പ് രഞ്ജിത് മഹേശ്വരിക്ക് അനുകൂലമായി അത്‌ലറ്റിക് ഫെഡറേഷനും നാഡയും കേന്ദ്ര കായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം അര്‍ജ്ജുന അവാര്‍ഡ് നല്‍കിയേക്കും. ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ രഞ്ജിത്തിന്റെ അവാര്‍ഡ് മരവിപ്പിക്കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്.

വിവാദത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണ് എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. കോച്ചിയില്‍ നടന്ന നാല്‍പ്പത്തിയെട്ടാം ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ ഉത്തജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് വിവാദമായത്.