16 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ആശാറാം ബാപ്പു അറസ്റ്റില്‍

Posted on: September 1, 2013 9:43 am | Last updated: September 1, 2013 at 9:44 am

asaram

ഭോപ്പാല്‍: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ വിവാദ ആള്‍ദൈവം അസാറാം ബാപ്പു ഇന്‍ഡോറില്‍ അറസ്റ്റിലായി. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ആശാറാമിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പോലീസെത്തിയപ്പോള്‍ ആശാറാമിന് ദേഹാസ്വാസ്ഥ്യമുണ്ടെന്നും ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞതിനെ തുടര്‍ന്ന് എട്ട് മണിക്കൂര്‍ കാത്തിരുന്നതിന് ശേഷമാണ് പോലീസ് ആശാറാമിനെ അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 20നാണ് പെണ്‍കുട്ടി ആശാറാമിനെതിരെ പരാതി നല്‍കിയത്. ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ പെണ്‍കുട്ടിക്ക് മാനസിക അസ്വാസ്ത്ഥ്യമാണെന്നും സോണിയയും രാഹുലുമാണ് തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിലെന്നുമായിരുന്നും ആശാറാമിന്റെ പ്രതികരണം.

 

 

 

ലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.