അല്‍-ബുശ്‌റ അഖില കേരള വിജ്ഞാന പരീക്ഷ: ക്യാഷ് അവാര്‍ഡ് വിതരണം ഇന്ന്

Posted on: August 29, 2013 6:13 am | Last updated: August 29, 2013 at 8:13 am
SHARE

മലപ്പുറം: പ്രമുഖ പണ്ഡിതനായ കോഡൂര്‍ മുഹമ്മദ് അഹ്‌സനിയുടെ അല്‍-ബുശ്‌റ അറബി വ്യാകരണ ഗ്രന്ഥത്തെ ആസ്പദമാക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഇന്ന് മഅ്ദിന്‍ സ്വലാത്ത് മജ്‌ലിസില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി വിതരണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് യഥാക്രമം 10001, 5001, 3001 രൂപ ക്യാഷ് അവാര്‍ഡും ഉപഹാരവും കൂടാതെ തിരഞ്ഞെടുത്തവര്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനവുമാണ് നല്‍കുന്നത്. മുഹമ്മദ് സ്വാദിഖ് (മര്‍കസുല്‍ മസ്വാലിഹ്) മുബാറക് എടക്കുളം (ഇഹ്‌യാഉസ്സുന്ന ഒതുക്കുങ്ങല്‍), എം നിസാര്‍ അഹ്മദ് (മഅ്ദിന്‍ ദഅ്‌വ കോളജ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടി.

ഹാഫിള് അബ്ദുശ്ശുകൂര്‍ (പൊന്മള മുഹ്‌യിസ്സുന്ന ദര്‍സ്) ഷാജഹാന്‍ എ (മഅ്ദിന്‍ ദഅ്‌വ കോളജ്) ജഅ്ഫര്‍ (അല്‍ ഫിര്‍ദൗസ് ദഅ്‌വ കോളജ് കന്മനം) മുഹമ്മദ് റാസി (മദീനത്തുന്നൂര്‍ പൂനൂര്‍), മുഹമ്മദ് ശരീഫ് (മര്‍കസ് കാരന്തൂര്‍), പി ഉവൈസ് (മഅ്ദിന്‍ ദഅ്‌വ കോളജ്) അമീര്‍ (കക്കാട് ദര്‍സ്) അബ്ദുല്‍ ഹകീം നുസ്‌രി (മര്‍കസ് കാരന്തൂര്‍), ജൗഹര്‍ പി. (മഅ്ദിന്‍ ദഅ്‌വ കോളജ്) കെ എം ഹംസക്കുട്ടി (സിറാജുല്‍ ഹുദാ കുറ്റിയാടി), ശുഐബ് (ഇഹ്‌യാഉസ്സുന്ന ഒതുക്കുങ്ങല്‍) ജുനൈദ് കെ. (അല്‍ മഖര്‍ തളിപ്പറമ്പ്) ശിഹാബുദ്ദീന്‍ (ദാറുല്‍ മആരിഫ് കോടമ്പുഴ) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. ഓമച്ചപ്പുഴ മുള്ഹിറുസ്സുന്ന ദര്‍സിന്റെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചത്. വിജയികള്‍ ഇന്ന് വൈകുന്നേരം ആറിന് മഅ്ദിന്‍ ക്യാമ്പസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9946456099