വിവിധ രാജ്യങ്ങള്‍ 38000 ഉപയോക്താക്കളുടെ വിവരം തേടിയെന്ന് ഫേസ്ബുക്ക്

Posted on: August 29, 2013 7:27 am | Last updated: August 29, 2013 at 7:27 am
SHARE

Facebookന്യൂയോര്‍ക്ക്: 38,000ത്തിലധികം ഉപയോക്താക്കളുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യയിലേതടക്കമുള്ള സര്‍ക്കാറുകള്‍ ആവശ്യപ്പെട്ടതായി ഫേസ്ബുക്ക് അധികൃതര്‍ വെളിപ്പെടുത്തി.

ഗൂഗിള്‍ ഇത്തരം വിവരം ചോര്‍ത്തി നല്‍കിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിവരം തേടിയെന്ന് യെന്ന് സമ്മതിച്ച് ഫേസ് ബുക്ക് രംഗത്തെത്തിയത്. അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും അനിവാര്യമെന്ന് തോന്നുന്ന ഘട്ടത്തിലേ വിവരങ്ങള്‍ കൈമാറൂ എന്നും ഫേസ്ബുക്ക് അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആണ് രാജ്യങ്ങളിലെ വിവിധ ഏജന്‍സികള്‍ ആവശ്യമുന്നയിച്ചതെന്നും ഭൂരിഭാഗവും അമേരിക്കയില്‍ നിന്നായിരുന്നെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും ആയിരക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. പല അപേക്ഷകളിലും നിയമപരമായ പ്രതിസന്ധികള്‍ കാണുന്നുണ്ട്. അതിനെ മറികടന്ന് വരുന്ന അപേക്ഷകള്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂവെന്ന് ഫേസ്ബുക്ക് വക്താവ് കോളിന്‍ സ്‌ട്രെച്ച് പറഞ്ഞു.