രാജ്യത്തെ പ്രഥമ ഭൂഗര്‍ഭ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ സ്‌റ്റേഷന്‍ നിലവില്‍ വന്നു

Posted on: August 28, 2013 5:59 pm | Last updated: August 28, 2013 at 5:59 pm

qna_msheereb12062013ദോഹ: ദോഹപട്ടണത്തിന്റെ ഹൃദയ പദ്ധതിയായ മിശൈരീബ് പ്രോജക്റ്റ് പ്രദേശത്ത് ഭൂഗര്‍ഭ 66 കെ.വി ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ സ്‌റ്റേഷന്‍ നിലവില്‍ വന്നു. ഇത്തരത്തിലുള്ള, രാജ്യത്തെ ആദ്യത്തെ സ്‌റ്റേഷന്റെ പരീക്ഷണ ഘട്ടം വിജയകരമായി പൂര്‍ത്തിയായതായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമ) പത്രക്കുറിപ്പില്‍ അറിയിച്ചു. മിശൈരീബ് പദ്ധതിയുടെ കൂടിയ വൈദ്യുത ആവശ്യങ്ങള്‍ക്ക് വേണ്ടി ‘കഹ്‌റമ’യും കമ്പനിയും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ഒരുക്കങ്ങളുടെ ഫലമാണ് ഈ സംരംഭം. മിശൈരീബ് കമ്പനി, സ്‌റ്റേഷനുമായി ബന്ധപ്പെട്ട ബാഹ്യസജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍, വൈദ്യുത ഊര്‍ജ്ജ വിതരണവുമായി ബന്ധപ്പെട്ട ആന്തരിക സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ‘കഹ്‌റമ’യാണ്. ഊര്‍ജ്ജ പ്രസരണം സജീവമാക്കുതിനായി പ്രദേശത്ത് നിലവിലുള്ള റാസ് അബൂ അബൂദ് അല്‍ കുബ്‌റാ സ്‌റ്റേഷനുമായി പുതിയ സ്‌റ്റേഷന്‍ ബന്ധിപ്പിച്ചിട്ടുണ്ട്.