മഅദനിക്ക് നീതി: കാന്തപുരം കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു

Posted on: August 28, 2013 3:02 pm | Last updated: August 29, 2013 at 6:47 pm

kanthapuram at karnatakaബംഗളുരു: സ്‌ഫോടനക്കേസ് ചുമത്തി പരപ്പന അഗ്രഹാര ജയിലിലടക്കപ്പെട്ട അബ്ദുന്നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ഇന്ന് ഉച്ചയോടെയാണ് കാന്തപുരം ബംഗളൂരുവിലെത്തി മുഖ്യമന്ത്രിയുമായി കൂട്ടിക്കാഴ്ച നടത്തിയത്.

മുന്‍ കേന്ദ്ര മന്ത്രി സി എ ഇബ്‌റാഹീം, മുന്‍താസ് അലി, ശാഫി സഅദി തുടങ്ങിയവര്‍ കാന്തപുരത്തോടൊപ്പമുണ്ടായിരുന്നു.

ALSO READ  പുത്തുമല: കേരള മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്