Connect with us

Wayanad

ദേശീയ പതാകയോട് അനാദരവ്: കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Published

|

Last Updated

മാനന്തവാടി: കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ദേശിയ പാതാകയോട് അനാദരവ് കാണിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസ് ഉദ്യേഗസ്ഥരെ സ്ഥലം മാറ്റി.
മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ എ ജെ ജോസഫിനെ കല്‍പ്പറ്റ സ്‌റ്റേഷനിലേക്കും, സിവില്‍ പോലീസ് ഓഫീസര്‍ എന്‍ പി സുരേഷ്‌കുമാറിനെ അമ്പലവയല്‍ സ്‌റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ ആഗസ്റ്റ് 15ന് കമ്മന കുരിശിങ്കലാണ് കോണ്‍ഗ്രസ് കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തി പതാകയെ അപമാനിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജില്‍സണ്‍ തൂപ്പുകരയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്ന് നിയമപ്രകാരമായിരുന്നു മാനന്തവാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതുവരെയായും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല.
സംഭവ സ്ഥലം സന്ദര്‍ശിക്കുകയും കേസെടുക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തത് ഇവര്‍ രണ്ട് പേരുമായിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം ഇടപ്പെട്ടാണ് ഇപ്പോള്‍ രണ്ട് പേരെയും സ്ഥലം മാറ്റിയിരിക്കുന്നത്.
നിരപരാധികളായ പോലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ താത്പര്യത്തിന്റെ പേരില്‍ സ്ഥലം മാറ്റിയത് പോലീസ് സേനയില്‍ തന്നെ അമര്‍ഷമുളവാക്കുന്നുണ്ട്.