സാഹസികതയുടെ ഓളപ്പരപ്പില്‍…

Posted on: August 27, 2013 8:42 pm | Last updated: August 27, 2013 at 9:47 pm
SHARE

സാഹസിക വിനോദ സഞ്ചാരത്തിന് കേരളത്തില്‍ വലിയ സ്വാധീനമില്ലെന്നത് നേര്. സാഹസികരാകാന്‍ ധൈര്യമുള്ളവര്‍ ഒട്ടനവധിയുണ്ടെങ്കിലും സാഹസിക പ്രകടനത്തിനുള്ള വേദി ഇവിടെ ഇല്ലെന്നത് തന്നെ ഇതിന് കാരണം. എന്നാല്‍ സാഹസിക വിനോദസഞ്ചാരത്തിന് തുടക്കമിട്ട് കേരളത്തില്‍ കഴിഞ്ഞ ദിവസം വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരം നടന്നു. കോഴിക്കോട് തുഷാരഗിരിയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരം നടന്നത്. തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ കയങ്ങളില്‍ മുങ്ങിത്താഴ്ന്ന് കയാക്കുകള്‍ ഇഞ്ചോടിഞ്ച് മത്സരിച്ചപ്പോള്‍ കണ്ടുനിന്ന നാട്ടുകാര്‍ക്കും ആവേശം. ആര്‍ത്തുവിളിച്ചും കൈയടിച്ചും പ്രോത്സാഹനമായപ്പോള്‍ കയാക്കുകളുടെ പ്രകടനവും ഒന്നിനൊന്ന് മെച്ചപ്പെട്ടു. ക്യാമറക്കണ്ണുകള്‍ക്കും ഈ മത്സരം ദൃശ്യവിരുന്നാണ് ഒരുക്കിയത്. തുഷാരഗിരിയില്‍ നിന്നും മെഗാപിക്‌സലിന് വേണ്ടി സിറാജ് ഫോട്ടോഗ്രാഫര്‍ ശിഹാബ് പള്ളിക്കല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍…

001 DSC_0664 DSC_0665 DSC_0708    DSC_0807  DSC_0712 DSC_0717 DSC_0731 DSC_0732 DSC_0733 DSC_0784 DSC_0772 DSC_0764 DSC_0744 DSC_0740 DSC_0795 DSC_0807 DSC_0810 DSC_0815 DSC_0853