റെയില്‍വേ ചരക്ക് കൂലി ഒക്‌ടോബറില്‍ കൂട്ടേണ്ടിവരുമെന്ന് മന്ത്രി

Posted on: August 27, 2013 5:39 pm | Last updated: August 27, 2013 at 5:39 pm
SHARE

wagonന്യൂഡല്‍ഹി: ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ റെയില്‍വേ ചരക്കുകൂലി ഒക്‌ടോബറില്‍ കൂട്ടേണ്ടി വരുമെന്ന് റെയില്‍വേ സഹമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരി. യാത്രാക്കൂലിയില്‍ മാറ്റമുണ്ടാകില്ലെന്നും ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇന്ധനവിലയ്ക്ക് ആനുപാതികമായി ആറുമാസത്തിലൊരിക്കല്‍ ചരക്ക് കൂലി കൂട്ടാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇനുസരിച്ചാണ് കൂലി വര്‍ധിപ്പിക്കുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞാല്‍ ചരക്ക് കൂലിയിലും കുറവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.