ശരീഅത്ത് കോളജ് തുടങ്ങി

Posted on: August 27, 2013 9:48 am | Last updated: August 27, 2013 at 9:48 am
SHARE

കോട്ടക്കല്‍: സമസ്ത സ്ഥാപക നേതാവും രണ്ട് പതിറ്റാണ്ടിലേറെ പ്രസിഡന്റുമായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ നാമധേയത്തിലുള്ള മുജമ്മഉ ഇഖാമത്തിസുന്ന: ശരിഅ ആന്‍ഡ് ദഅ്‌വ കോളജ് ഉദ്ഘാടനം ചെയ്തു. ഉസ്താദിന്റെ ജന്മദേശമായ പുതുപറമ്പില്‍ നടക്കുന്ന ഉദ്ഘാടന പരിപാടി അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തോടെ തുടങ്ങി. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരുടെ നേതൃത്വം നല്‍കി. തീരൂരങ്ങാടി ഖാസി ഒ കെഅബ്ദുല്ലക്കുട്ടി മഖ്ദൂമി പതാക ഉയര്‍ത്തി. പ്രഥമ സബ്ഖില്‍ ഒ കെ അബ്ദുല്‍ റശീദ് മുസ്‌ലിയാര്‍ സഹീഹുല്‍ ബുഖാരിയില്‍ നുന്നുള്ള തിരുവചനം പാരായണം ചെയ്ത് സ്വഹീഹിന്റെ ആധികാരികതയെ കുറിച്ച് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തി. മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന അബ്ദുല്‍ ബാരി അനുസ്മരണ സമ്മേളനം സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. മുതഅല്ലിമുകള്‍ക്ക് സയ്യിദ് അലി ബാഫഖി തങ്ങള്‍സ് കോളര്‍ഷിപ്പ് വിതരണം ചെയ്തു. സയ്യിദ് ജഅ്ഫര്‍ തുറാബ് ബാഖവി അധ്യക്ഷത വഹിച്ചു. ഇന്ന് സമാപന പൊതു സമ്മേളനം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാനസെക്രട്ടറി പേരോട് അബ്ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ സ്മാരകവാര്‍ഡ് സെയ്യിദ് സൈനുല്‍ ആബിദ് ബാഫഖി മലേഷ്യ വാളക്കുളം സി കെ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ക്ക് നല്‍കി നിര്‍വഹിക്കും.