എം എസ് എഫ് പ്രതീകാത്മക തെരുവ് ക്ലാസ് ഇന്ന്

Posted on: August 23, 2013 7:08 am | Last updated: August 23, 2013 at 8:10 am
SHARE

msfമലപ്പുറം: ഹയര്‍സെക്കന്‍ഡറി മേഖലയില്‍ മലബാറിനോടും മലപ്പുറം ജില്ലയോടും തുടര്‍ന്നുവരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എം എസ് എഫ് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ ഒന്‍പതിന് മലപ്പുറം കുന്നുമ്മല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതീകാത്മക തെരുവ് ക്ലാസ് സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അധികാരികളെ ബോധ്യപ്പെടുത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.