താന്‍ ‘പെണ്ണാ’ണെന്ന് മാന്നിംഗ്

Posted on: August 22, 2013 10:47 pm | Last updated: August 22, 2013 at 10:47 pm
SHARE

manningവാഷിംഗ്ടണ്‍: വിക്കീലിക്‌സിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട യു എസ് മുന്‍ സൈനികന്‍ ബ്രാഡ്‌ലി മാന്നിംഗിന് പെണ്ണാകാന്‍ ആഗ്രഹം. ചെറുപ്പം മുതലേ പെണ്‍കുട്ടികളുടെ സ്വഭാവം കാണിച്ചിരുന്ന തന്നെ ലിംഗ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് മാന്നിംഗ് കോടതിയോട് ആവശ്യപ്പെട്ടു. മാന്നിംഗിന്റെ അഭിഭാഷകന്‍ ഡേവിഡ് കൂംബസിനെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
താനൊരു പെണ്ണാണെന്നും ചെല്‍സിയ മാന്നിംഗ് എന്ന പേര് സ്വീകരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആഗ്രഹിച്ചിരുന്നുവെന്നും മാന്നിംഗ് വ്യക്തമാക്കിയിട്ടുണ്ട്. വിക്കിലീക്‌സിന് ഏഴ് ലക്ഷത്തോളം അതീവ പ്രാധാന്യമുള്ള രേഖകള്‍ നല്‍കിയെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് മാന്നിംഗിനെ 35 വര്‍ഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചത്. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും മാപ്പ് നല്‍കാന്‍ പ്രസിഡന്റ് ബരാക് ഒബാമയോട് ആവശ്യപ്പെടുമെന്നും മാന്നിംഗിന്റെ അഭിഭാഷകന്‍ പറഞ്ഞു.