Connect with us

Gulf

ഖത്തറില്‍ മെഡിക്കല്‍ കമ്മീഷന്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു

Published

|

Last Updated

ദോഹ: മെഡിക്കല്‍ കമ്മീഷനില്‍ അനുഭവപ്പെടുന്ന തിരക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി സനാഇയ്യയില്‍ പുതിയ കേന്ദ്രം ആരംഭിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. പ്രസ്തുത കേന്ദ്രത്തില്‍ നിന്നുള്ള സേവനം അടുത്ത മാസം അവസാനം മുതല്‍ ലഭ്യമായി തുടങ്ങും. മിസൈമീര്‍ ഹെല്‍ത്ത് സെന്ററിനോട് അനുബന്ധിച്ചു മറ്റൊരു കേന്ദ്രവും ആരംഭിക്കുന്നുണ്ട്. 2014 മാര്‍ച്ച് മുതല്‍ ഇവിടെ നിന്നും സേവനം നല്‍കാനാകും. നിലവില്‍ മെഡിക്കല്‍ കമ്മീഷനില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാള്‍ അവധിക്കു ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ തന്നെ 3005 പേരാണ് നിലവിലുള്ള അബൂഹമൂറിലെ പരിശോധനാ കേന്ദ്രത്തില്‍ എത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.