പുസ്തകം പ്രകാശനം ചെയ്തു

Posted on: August 21, 2013 6:57 pm | Last updated: August 21, 2013 at 6:57 pm
SHARE

ഷാര്‍ജ: സാഹിത്യത്തിലെ പ്രവാസ ഇടപെടല്‍ മലയാള സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്നും ഇത്തരം ഗൗരവപരമായ ഇടപെടല്‍ പുതിയ എഴുത്തിന് ഊര്‍ജം നല്‍കുമെന്നും പി എസ് എം ഒ കോളജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. അലവിക്കുട്ടി അഭിപ്രായപ്പെട്ടു.
സുകുമാരന്‍ വെങ്ങാട്ടിന്റെ www.അശ്വതി.com എന്ന പുസ്തകത്തിന്റെ ആദ്യകോപ്പി കെ വി ശേഖറിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാം സാഹിത്യ സഹകരണ സംഘമാണ് പുസ്തകത്തിന്റെ പ്രസാധകര്‍. വെള്ളിയോടന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. മൈക്കിള്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.
സുകുമാരന്‍ വെങ്ങാട്, സലീം അയ്യനത്ത്, ഗഫൂര്‍ പട്ടാമ്പി, സബാ ജോസഫ്, ഷീലാ പോള്‍, ജോസ് ആന്റണി, ചാന്ദ്‌നി സംസാരിച്ചു. പുസ്തക ചര്‍ച്ചയ്ക്ക് സി പി അനില്‍കുമാര്‍ മോഡറേറ്ററായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here