ഇശലിന്റെ പെരുന്നാളൊരുക്കി നാടെങ്ങും എസ്എസ്എഫ് സാഹിത്യോല്‍സവ്

Posted on: August 21, 2013 12:22 am | Last updated: August 21, 2013 at 12:22 am
SHARE

കണ്ണൂര്‍: ഇശലിന്റെ മൂന്നാം പെരുന്നാളായി നാടെങ്ങും എസ് എസ് എഫ് സാഹിത്യോത്സവ് വേദികള്‍ ഉണര്‍ന്നു. ഈമാസം 10 നാണ് യൂനിറ്റ്തല മത്സരങ്ങള്‍ തുടങ്ങിയത്. സെക്ടര്‍തല മത്സരങ്ങള്‍ ആരംഭിച്ചതോടെ മത്സരത്തിന്റെ വീറും വാശിയും പ്രകടമായി തുടങ്ങി.

പരിഷ്‌കരിച്ച മാനുവല്‍ അനുസരിച്ചാണ് ഈ വര്‍ഷത്തെ മത്സരങ്ങള്‍. കെ ജി, സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, സീനിയര്‍, ജനറല്‍, കാമ്പസ് വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ചുമരെഴുത്ത്, പവര്‍ പോയിന്റ് പ്രസന്റേഷന്‍, പ്രൊജക്ട്, ഡോക്യുമെന്ററി നിര്‍മാണം, അറബന തുടങ്ങിയ വ്യത്യസ്ത ഇനങ്ങള്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷാ മത്സരങ്ങളും സാഹിത്യോത്സവ് വേദിക്ക് മാറ്റ് കൂട്ടുന്നു. മത്സരങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ചാണ് സംഘടന നടത്തുന്നത്. ഒരോ തലങ്ങളിലെയും സാഹിത്യോത്സവുകള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി പ്രാദേശിക സംഘാടകസമിതിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്.