ആപ്പിള്‍ ഐ ഫോണിന്റെ വില കുറഞ്ഞ മോഡല്‍ സെപ്തംബറില്‍

Posted on: August 20, 2013 7:37 pm | Last updated: August 20, 2013 at 7:38 pm

appleന്യൂയോര്‍ക്ക്: ആപ്പിള്‍ ഐ ഫോണിന്റെ രണ്ട് പുതിയ മോഡലുകള്‍ സെപ്തംബറില്‍ പുറത്തിറക്കും. വില കുറഞ്ഞ ഇക്കോണമി മോഡലും കൂടുതല്‍ പ്രത്യേകതകളോട് കൂടിയ സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി രണ്ട് മോഡലുകളാണ് പുറത്തിറക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ മോഡലിന്റെ ഷിപ്പിംഗ് ആരംഭിക്കാന്‍ തായ്‌വാനിലെ കമ്പനിയോട് ആപ്പിള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സെപ്തംബര്‍ പത്തിന് പുതിയ മോഡലുകള്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബേസിക് ഫീച്ചേഴ്‌സോട് കൂടിയതായിരിക്കും വില കുറഞ്ഞ മോഡലെങ്കില്‍ പുതിയ അപ്‌ഡേറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ കരുത്തുറ്റതാകും സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. മുഖ്യ എതിരാളിയായ സാംസംഗിനെ തറപറ്റിക്കാനാണ് ആപ്പിള്‍ വില കുറഞ്ഞ മോഡല്‍ പുറത്തിറക്കുന്നതെന്നാണ് വിലയിരുത്തല്‍.

ALSO READ  ഓഹരി വിപണിയില്‍ രണ്ട് ട്രില്യന്‍ ഡോളര്‍ ആസ്തിയുള്ള ആദ്യ യു എസ് കമ്പനിയായി ആപ്പിള്‍