Connect with us

Ongoing News

ഊട്ടിയില്‍ ബഡുക വിഭാഗങ്ങള്‍ ഏറ്റുമുട്ടി: 600 പേര്‍ അറസ്റ്റില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: ബഡുക വിഭാഗത്തിലെ ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഊട്ടിയില്‍ സംഘര്‍ഷം. ബഡുകരുടെ സംഘടനയായ വൈദിയേ ബഡുക അസോസിയേഷന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെ ട്ടുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തിരഞ്ഞെടുപ്പിലൂടെ സംഘടനാ പ്രസിഡന്റായി ഊട്ടി എം എല്‍ എ. എ ഡി എം കെയിലെ ബുദ്ധിചന്ദ്രനെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു.

ഇത് അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഡി എം കെയിലെ മുന്‍ എം എല്‍ എയും നിലവിലെ പ്രസിഡന്റുമായ ഗുണ്ടന്റെ നേതൃത്വത്തിലുള്ള 600 പേര്‍ ഇന്നലെ ഊട്ടിയില്‍ വൈദിയ സംഘടനയുടെ ഓഫീസില്‍ യോഗം സംഘടിപ്പിക്കാനും റോഡ് ഉപരോധിക്കാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഊട്ടി ഡി വൈ എസ് പി. അനിതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണ്ടനെയും ബുദ്ധിചന്ദ്രനെയും അംഗീകരിക്കുന്നവര്‍ സംഘടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 2006ല്‍ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ഗുണ്ടനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതേത്തുടര്‍ന്നാണ് ഒരു വിഭാഗം യോഗം ചേര്‍ന്ന് ബുദ്ധിചന്ദ്രനെ പ്രസിഡന്റാക്കിയത്.
ഇതില്‍ പ്രതിഷേധിച്ചാണ് ഗുണ്ടനെ അനുകൂലിക്കുന്നവര്‍ ഉപരോധവുമായി രംഗത്തെത്തിയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഊട്ടിയില്‍ പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവിഭാഗത്തിന്റെയും തലപ്പത്ത് നില്‍ക്കുന്നത് രണ്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളാണ്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കും.