രഞ്ജിത് മഹേശ്വരി ഫൈനലിലെത്താതെ പുറത്ത്

Posted on: August 16, 2013 7:41 pm | Last updated: August 16, 2013 at 7:41 pm
SHARE

ranjith maheshwariമോസ്‌കോ : ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ് ട്രിപ്പിള്‍ ജംപില്‍ മലയാളി താരം രഞ്ജിത് മഹേശ്വരിക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യതാ മത്സരത്തില്‍ 16.63 മീറ്റര്‍ ദൂരം ചാടി പതിമൂന്നാം സ്ഥാനത്ത് എത്താനേ രഞ്ജിത്തിന് കഴിഞ്ഞുള്ളൂ. രണ്ടാം ശ്രമത്തിലാണ് ഈ ദൂരം രഞ്ജിത് താണ്ടിയത്.

അതേസമയം ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യത നിഷേധിച്ചതിനെതിരെ രഞ്ജിത് മഹേശ്വരി പരാതി നല്‍കിട്ടുണ്ട്. തുല്യദൂരം ചാടിയ ഫ്രഞ്ച് താരത്തിന് യോഗ്യത നല്‍കിയെന്നാണു പരാതി.