ഖത്തറില്‍ സ്വാതന്ത്ര്യ ദിന സെമിനാര്‍

Posted on: August 14, 2013 5:41 pm | Last updated: August 14, 2013 at 5:50 pm
SHARE

INDIA FLAG

ദോഹ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഫ്രണ്ട്സ്‌ ഓഫ് തൃശൂര്‍ യുവജനവിഭാഗം സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘സ്വാതന്ത്ര്യാനന്തരം’ എന്നവിഷയത്തില്‍ ആഗസ്റ്റ്‌ 16  നു മുന്തസയിലെ സംഘടനാ ആസ്ഥാനത്താണ് പരിപാടി നടക്കുക.വൈകിട്ട് ഏഴിന് ചടങ്ങ് ആരംഭിക്കും.ഇന്ത്യുടെ സ്വാതന്ത്യ സ്വാതന്ത്ര്യാനന്തര ചരിത്രവും ബാക്കിപ്പത്രവുമൊക്കെ ചര്‍ച്ചയാകുന്ന സെമിനാറില്‍ ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും സംബന്ധിക്കും.പങ്കെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ ഉന്നയിക്കാന്‍ അവസരവുമുണ്ടാകുമെന്നു ഖത്തറിലെ ഫ്രണ്ട്സ്‌ ഓഫ് തൃശൂര്‍ യുവജനവിഭാഗം അറിയിച്ചു.