സോളാര്‍: ബിജുവിന് ശാലു നല്‍കിയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

Posted on: August 14, 2013 11:30 am | Last updated: August 14, 2013 at 12:10 pm
SHARE

biju solar 2തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ശാലുമേനോന്‍ കേസിലെ ഒന്നാം പ്രതിയും സുഹൃത്തുമായ ബിജു രാധാകൃഷ്ണന് കൈമാറിയ മൊബൈല്‍ ഫോണ്‍ ജാര്‍ഖണ്ഡില്‍നിന്ന് കണ്ടെടുത്തു. സരിതയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ശാലുവിന്റെ സഹായത്തോടെ പോലീസിനെ വെട്ടിച്ച് കോയമ്പത്തൂരിലേക്ക് കടന്നുകളഞ്ഞ ബിജു രാധാകൃഷ്ണന്‍ അവിടെ വെച്ച് ഈ ഫോണ്‍ വില്‍ക്കുകയായിരുന്നു.

കണ്ടെടുത്ത ഫോണ്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ നീക്കം. ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ശാലുമേനോനായിരുന്നു. ശാലുവിന്റെ കാറിലാണ് തൃശൂര്‍ വരെ ബിജു സഞ്ചരിച്ചത്. ഈ യാത്രയിലും തുടര്‍ന്നും ബിജു ഉപയോഗിച്ചത് ശാലുവിന്റെ മൊബൈല്‍ ഫോണായിരുന്നു.