തിബറ്റന്‍ സര്‍ക്കാറിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Posted on: August 14, 2013 12:11 am | Last updated: August 14, 2013 at 12:11 am

thibattanബോസ്റ്റണ്‍: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ തിബറ്റന്‍ സര്‍ക്കാറിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വൈറസ് കടത്തിവിട്ടാണ് ഹാക്കിംഗ് നടത്തിയതെന്ന് കാസ്പര്‍സ്‌കൈ ലാബ് വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് ഭാഷയിലാണ് ലാമയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമം നടത്തി വരികയാണെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കൈ അറിയിച്ചു.
ഏഷ്യയിലെ മനുഷ്യാവകാശ ഗ്രൂപ്പിന് നേരെ സൈബര്‍ ആക്രമണം നടത്തിയ ഹാക്കര്‍മാരാണ് ലാമയുടെ വൈബ്‌സൈറ്റിനെയും ആക്രമിച്ചതെന്നാണ് ലഭ്യമായ തെളിവുകള്‍. ഉത്തരേന്ത്യയിലെ ധര്‍മശാലയില്‍ നിന്നാണ് ലാമയുടെ വൈബ്‌സൈറ്റ് നിയന്ത്രിക്കുന്നത്.
ചൈന വിഘടനവാദിയെന്നാരോപിക്കുന്ന ലാമ ടിബറ്റിന്റെ 14ാമത് ദലൈലാമയാണ്. 2011 മുതല്‍ നിരന്തരം വെബ്‌സൈറ്റിന് ഭീഷണിയുണ്ട്. മറ്റ് തിബറ്റന്‍ സംഘടനകള്‍ക്ക് നേരെയും സൈബര്‍ ആക്രമണം നടന്നിട്ടുണ്ട്. ഇന്റര്‍നാഷനല്‍ ക്യാമ്പയിന്‍ ഫോര്‍ തിബറ്റ് എന്ന സംഘടനയും നേരത്തെ സൈബര്‍ ആക്രമണത്തിനിരയായിരുന്നു. വാട്ടറിംഗ് ഹോള്‍ അറ്റാക്ക് എന്ന മാര്‍ഗം ഉപയോഗിച്ചാണ് ഹാക്കിംഗ് നടന്നതെന്ന് കാസ്‌പെര്‍സ്‌കൈ ഗവേഷകന്‍ പറഞ്ഞു. ഒറാക്കിള്‍ ജാവ സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് വൈറസ് ആക്രമണം നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.