Connect with us

Kottayam

വിതുര കേസ്: പെണ്‍കുട്ടിക്ക് കോടതിയുടെ വിമര്‍ശം

Published

|

Last Updated

കോട്ടയം: വിതുര കേസിലെ പെണ്‍കുട്ടിയെ കോടതി വിമര്‍ശിച്ചു. കേസിന്റെ വിസ്താരം ഇന്നലെ ആരംഭിക്കാനിരിക്കെ ഒരു മാസത്തെ സാവകാശം കൂടി ആവശ്യപ്പെട്ട് പെണ്‍കുട്ടി എസ് അഹീസ് എന്ന അഭിഭാഷകന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേലായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് കോടതിയെയും നീതിന്യായ വ്യവസ്ഥകളെയും പരിഹസിക്കാനാണെന്ന് കോടതി നിരീക്ഷിച്ചു.
ഇരക്ക് കിട്ടുന്ന നീതി പ്രതികള്‍ക്കും ലഭിക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി എസ് ഷാജഹാന്‍ പറഞ്ഞു. കേസ് ഇന്നലെ മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ വിസ്താരത്തിനായി നീക്കിവച്ചിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് പെണ്‍കുട്ടി അഭിഭാഷകന്‍ മുഖേന അപേക്ഷ നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി തിരുവനന്തപുരത്തെ ഒരു ഹോമിയോ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍, ഇത് തൃപ്തികരമല്ലെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച സാവകാശം അനുവദിക്കുകയാണെന്നും കോടതി പറഞ്ഞു. 19ന് ഹാജരാകാന്‍ പെണ്‍കുട്ടിക്ക് കോടതി നിര്‍ദേശം നല്‍കി.

Latest