സോളാര്‍ തട്ടിപ്പ്: ഇടതു ബഹളത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു

Posted on: August 12, 2013 1:15 pm | Last updated: August 12, 2013 at 1:15 pm
SHARE

solar at parlimentന്യൂഡല്‍ഹി: സോളാര്‍ വിഷയം ഉന്നയിച്ചുള്ള ഇടത് എം പിമാരുടെ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സതംഭിച്ചു. 11 മണിക്ക് സഭാനടപടികള്‍ തുടങ്ങിയതോടെ ഇടത് എം പിമാര്‍ ബഹളവുമായി എഴുന്നേല്‍ക്കുകയായിരുന്നു. ഉപരോധത്തെ നേരിടാന്‍ കേന്ദ്രസേനയെ വിന്യസിച്ചതിനെതിരെയായിരുന്നു എം പിമാരുടെ പ്രതിഷേധം. പാര്‍ലിമെന്റിന് മുന്നില്‍ എം പിമാര്‍ ധര്‍ണ്ണ നടത്തി.

കേരളത്തില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് ഉള്ളതെന്നും ഇടത് എം പിമാരെ പിന്തുണക്കുമെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. ബംഗാളില്‍ നിന്നുള്ള ഇടത് എം പിമാരും ധര്‍ണ്ണയില്‍ പങ്കെടുത്തു.