ഐ.സി.എഫ്. കുവൈത്ത് ഈദ് സംഗമം

Posted on: August 6, 2013 10:46 pm | Last updated: August 7, 2013 at 10:47 pm
SHARE

കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷനല്‍ കമ്മിറ്റിയുടെ ഈദ് സംഗമം ഈദ് സുദിനത്തില്‍ സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഡയരക്ടറേറ്റ് ഹാളില്‍ നടക്കും. വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ വാഗ്മി വഹാബ് സഖാഫി മമ്പാട് പെരുന്നാള്‍ സന്ദേശ പ്രഭാഷണം നടത്തും. കുവൈത്തിലെയും നാട്ടിലെയും പ്രമുഖ പണ്ഡിതര്‍ പരിപാടിയില്‍ സംബന്ധിക്കും.
കുവൈത്തിലെ എല്ലാ ഏരിയകളില്‍ നിന്നം പരിപാടിയിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.