എ എ ശുക്കൂറിനെ ആക്രമിച്ചാല്‍ എന്തുവില കൊടുത്തും നേരിടും: ഡി സി സി

Posted on: August 6, 2013 12:10 am | Last updated: August 6, 2013 at 12:10 am
SHARE

ആലപ്പുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയങ്ങളുടെ പേരില്‍ ഡി സി സി പ്രസിഡന്റ് എ എ ശുക്കൂറിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ എന്തുവിലകൊടുത്തും നേരിടുമെന്ന് ഡി സി സി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എന്നീ നേതാക്കള്‍ക്കെതിരെ വെള്ളാപ്പള്ളി സംസ്‌കാര ശൂന്യമായ പ്രസ്താവനകള്‍ ഇറക്കി നിരന്തരം അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കന്‍ ഡി സി സി നിര്‍ബന്ധിതമായത്.