ഉമ്മന്‍ ചാണ്ടിക്ക് തന്നെ ആവശ്യമില്ല; തുറന്നടിച്ച് ചെന്നിത്തല

Posted on: August 4, 2013 10:20 am | Last updated: August 4, 2013 at 12:50 pm
SHARE

OOmen chandy_ramesh chennithalaതിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക് തന്നെ ആവശ്യമില്ലെന്ന് തുറന്നിടിച്ച് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്ത്. താന്‍ മന്ത്രിസഭയില്‍ വരുന്നതില്‍ മുഖ്യമന്ത്രിക്ക് താത്പര്യമില്ല. ഒരുപാട് ഉപാധികളുമായി മന്ത്രിസഭയില്‍ അംഗമാവാന്‍ താനില്ല. ഉമ്മന്‍ ചാണ്ടി തന്നെ ഭരിച്ചോട്ടേയെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ജനമനസ്സുകളില്‍ തനിക്കുള്ള സ്ഥാനം ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും തന്റെ നിലപാടുകള്‍ അംഗീകരിച്ച സോണിയാ ഗാന്ധിയോട് നന്ദിയുണ്ടെന്നും ഇന്നലെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

രമേശിന്റെ മന്ത്രിസഭാ പ്രവേശനം വീണ്ടും മുടങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാവുകയാണ്. കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളില്‍ ഘടക കക്ഷികളും അതൃപ്തരാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുസ്ലിംലീഗിന്റെ നേതൃ യോഗം ഇന്ന് പാണക്കാട് നടക്കുന്നുണ്ട്. പുനഃസംഘടന മുടങ്ങിയതിന് കാരണം ഘടക കക്ഷികളാണെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ വാദം ലീഗിനേയും കേരള കോണ്‍ഗ്രസ്സിനേയും ചൊടിപ്പിച്ചിട്ടുണ്ട്.