Connect with us

Kerala

മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം: സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

മലപ്പുറം: ഇന്ന് സ്വലാത്ത് നഗറില്‍ നടക്കുന്ന ആത്മീയ സംഗമത്തിലേക്ക് നാടിന്റെ നാനാദിക്കുകളില്‍ നിന്ന് പ്രവഹിക്കുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ വിപുലമായ സജീകരണങ്ങള്‍ .
പ്രാര്‍ഥനാ സമ്മേളന ദിനത്തെ നോമ്പു തുറയിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പത്തിരിയും പലഹാരങ്ങളും എത്തിക്കുന്ന പത്തിരിവരവിന ്‌വൈകിട്ട് മൂന്നിന് വരവേല്‍പ്പ് നല്‍കും. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷം പേര്‍ക്ക് നോമ്പു തുറക്കുള്ള സൗകര്യങ്ങളാണൊരുക്കിയിട്ടുള്ളത്. ഗ്രാന്റ് മസ്ജിദിന് അഭിമുഖമായി ഒരുക്കിയിട്ടുള്ള മുഖ്യ വേദിയിലെ പരിപാടികള്‍ പത്തിലധികം വരുന്ന മറ്റ് ഗ്രൗണ്ടുകളിലുള്ളവര്‍ക്ക് കാണാനും കേള്‍ക്കാനും ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്കായി ഗള്‍ഫ് കോര്‍ണറും ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി വെബ് ഹബ് കൗണ്ടറും ഒരുങ്ങിക്കഴിഞ്ഞു. രണ്ട് ലക്ഷം പേര്‍ക്ക് അത്താഴത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നിന് പരിപാടികള്‍ സമാപിക്കും. ഇന്ന് സ്വലാത്ത്‌നഗറില്‍കെ എസ് ആര്‍ ടി സി ലിമിറ്റഡ്-ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 5555 അംഗ വളണ്ടിയര്‍ കോറിന്റെ നേതൃത്വത്തിലാണ് ട്രാഫിക് നിയന്ത്രണവും മറ്റു സൗകര്യങ്ങളുമേര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ക്ക് മെഡി കെയര്‍, ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ നഗരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രാര്‍ഥനാ സമ്മേളന പരിപാടികള്‍ മഅ്ദിന്‍ വെബ്‌സൈറ്റായ ww.mahdinonline.com, വിവിധ ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ എന്നിവയിലൂടെ വെബ്കാസ്റ്റ് ചെയ്യും.

---- facebook comment plugin here -----

Latest