തെലുങ്കാന രൂപീകരണം: കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു

Posted on: August 2, 2013 5:05 pm | Last updated: August 2, 2013 at 5:05 pm
SHARE

TELUGANAന്യൂഡല്‍ഹി: തെലുങ്കാന രൂപീകരണത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു. ആന്ധ്ര മേഖലയിലുള്ള ഏഴ് എംപിമാര്‍ രാജിവെച്ചു.എല്‍.രാജഗോപാല്‍, എ. സായിപ്രതാപ്, വി.അരുണ്‍കുമാര്‍, ജി.വി ഹര്‍ഷകുമാര്‍, അനന്ദ് വെങ്കിട്ട രാമന്‍ റെഡ്ഡി എന്നീ ലോക്‌സഭാ അംഗങ്ങളും എസ്പിവൈ റെഡ്ഡി, കെവിപി രാടന്ദ്ര റാവു എന്നീ രാജ്യസഭാംഗങ്ങളുമാണ് രാജി സമര്‍പ്പിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ശനിയാഴ്ച രാജിവെക്കുമെന്ന് മന്ത്രി കോട്‌ല സൂര്യപ്രകാശ് റെഡ്ഡി പറഞ്ഞു. അതേസമയം ആറു മാസത്തിനകം പുതിയ സംസ്ഥാനം യാഥാര്‍ത്ഥ്യമാകുമെന്ന് ആഭ്യന്തരമന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി.