ബദ്ര്‍ അനുസ്മരണം സംഘടിപ്പിച്ചു

Posted on: August 2, 2013 8:28 am | Last updated: August 2, 2013 at 8:28 am
SHARE

നരിക്കുനി: എസ് എസ് എഫ് നരിക്കുനി ഡിവിഷന്‍ ബദ്ര്‍ സ്മൃതി പുല്ലാളൂര്‍ വാദി ബദറില്‍ ഉമൈദ് മങ്ങാട് ഉദ്ഘാടനം ചെയ്തു. എന്‍ കെ ഇസ്സുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദലി കിനാലൂര്‍, പി പി മുഹമ്മദ് ബഷീര്‍, സി പി ഫസല്‍ അമീന്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പ്രാര്‍ഥനാ സംഗമത്തിന് സയ്യിദ് സി കെ കെ തങ്ങള്‍ ചളിക്കോട് നേതൃത്വം നല്‍കി. ഇബ്‌റാഹിം സഖാഫി, മുഹമ്മദ് മുസ്‌ലിയാര്‍, സി അബ്ദുറഹ്മാന്‍, പി പി ശറഫുദ്ദീന്‍, റാഫി, കെ കെ ഫസല്‍, എന്‍ കെ റഫീഖ് പ്രസംഗിച്ചു.

കുന്ദമംഗലം: മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണം മഹല്ല് ഖത്തീബ് അബ്ദുന്നൂര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദു ല്ലകോയ സഖാഫി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. അലി മുസ്‌ലിയാര്‍, എം പി അലിഹാജി പ്രസംഗിച്ചു. സുന്നി മദ്‌റസയില്‍ നടന്ന സമൂഹ നോമ്പുതുറക്ക് കെ സി മുനീര്‍, കെ മുനീര്‍, എം പി ആലിഹാജി, സി സലിം, ജബ്ബാര്‍, കെ സാലിഹ് നേതൃത്വം നല്‍കി. 500 കുടുംബങ്ങള്‍ക്ക് അരി വിതരണവും നടത്തി.